റവന്യുജില്ലാ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിച്ചു

തൃശൂർ
ഡിസംബർ മൂന്ന് മുതൽ ഏഴുവരെ കുന്നംകുളത്ത് നടക്കുന്ന റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കുമുൾപ്പെടെ പങ്കെടുക്കാം.
മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം. തൃശൂർ റവന്യു ജില്ലാ കലോത്സവം 2024 ഡിസംബർ 3,5,6,7 എന്നിവ രേഖപ്പെടുത്തണം. 23നുള്ളിൽ സൈമൺ ജോസ്, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, തൃശൂർ റവന്യു ജില്ലാ കലോത്സവം 2024, പിഎസ്‌എംവിഎച്ച്‌എസ്‌എസ് കാട്ടൂർ 680702 എന്ന വിലാസത്തിലോ [email protected] ഈമെയിലോ നൽകണം. ഫോൺ: 9447828803.









0 comments