ഇന്റർ സോൺ കലോത്സവത്തിന് തുടക്കം

ഒല്ലൂർ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ 2024 ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ’ ന്റെ സ്‌റ്റേജിതര മത്സരങ്ങൾ ഞായറാഴ്‌ച തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളേജിൽ തുടങ്ങി. ആദ്യ ദിനം 28 മത്സരങ്ങൾ പൂർത്തിയായി.
സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. അഞ്ചു വേദികളിലാണ് മത്സരം. 90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്‌ക്കും. സ്‌റ്റേജ് മത്സരങ്ങൾ തിങ്കളാഴ്‌ച ആരംഭിക്കും. 20വരെയാണ് കലോത്സവം. തിങ്കൾ രാവിലെ 10ന് മന്ത്രി ആർ ബിന്ദു കലോത്സവം ഉദ്‌ഘാടനം ചെയ്യും.









0 comments