അച്ഛനെയും മകനെയും ആക്രമിച്ചതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:04 AM | 0 min read

കുന്നംകുളം 
കാണിപ്പയ്യൂരിൽ അച്ഛനെയും 15 വയസ്സുകാരൻ മകനെയും തട്ടുകടയിൽ കയറി ആക്രമിച്ചതായി പരാതി. കാണിപ്പയ്യൂരിലെ വാവ തട്ടുകട ഉടമസ്ഥനായ കാണിപ്പയ്യൂർ സ്വദേശി ജാസിൻ (41), മകൻ അബിയവ് (15) എന്നിവർക്കാണ് വാടകക്കാരനായ സുജിത്തിന്റെ മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ജാസിന്റെ തട്ടുകട  സുജിത്തിന്‌ വാടകയ്ക്ക് നൽകിയിരുന്നു.  ഇതേ തുടർന്നുണ്ടായ  തർക്കത്തെ തുടർന്ന്  ശനി രാത്രി കടയിലെത്തിയ സുജിത്ത്  ആക്രമിക്കുകയായിരുന്നുവെന്ന്   ജാസിൻ പരാതിയിൽ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home