സാഹിത്യ അക്കാദമിക്കെതിരായ വാർത്ത അപലപനീയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:04 AM | 0 min read

തൃശൂർ
 സാഹിത്യ അക്കാദമിയുടെ തനത് ഫണ്ട് സർക്കാർ ഊറ്റിയെന്ന വാർത്ത  വസ്തുതാവിരുദ്ധമാണെന്ന്‌ സെക്രട്ടറി സി പി അബൂബക്കർ അറിയിച്ചു.  ദേശസാൽകൃത ബാങ്കിലുണ്ടായിരുന്ന തനത് ഫണ്ട് കോവിഡ് കാലത്ത് ട്രഷറിയിലേക്ക് വക മാറ്റാൻ സർക്കാർ നിർദേശിച്ചുവെന്ന പരാമർശവും തെറ്റാണ്.  കോവിഡിന്‌    മുമ്പുതന്നെ അക്കാദമിയുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ളതാണ്.  തുക സ്ഥിരനിക്ഷേപമായി ട്രഷറിയിൽ ഇപ്പോഴുമുണ്ട്. അപ്രതീക്ഷിത സാമ്പത്തികാവശ്യത്തിനായി ആ തുക വിനിയോഗിച്ചിട്ടില്ല.  പൊതുജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനാണ്‌ വാർത്ത.   
  അക്കാദമിയേയും സർക്കാരിനേയും അപകീർത്തിപ്പെടുത്താനുള്ള ഇത്തരം ആരോപണങ്ങളെ  അപലപിക്കുന്നതായും അക്കാദമി അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home