ലൈബ്രറി കൗണ്‍സില്‍ 
പുസ്തകോത്സവം 20 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:00 AM | 0 min read

തൃശൂർ
ലൈബ്രറി കൗൺസിൽ ജില്ലാ വികസനസമിതിയുടെ പുസ്തകോത്സവം 20, 21, 22 തീയതികളിൽ തൃശൂർ എംജി റോഡിലുള്ള ശ്രീശങ്കര ഹാളിൽ നടക്കും. 20ന് രാവിലെ 10ന്‌  പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ മുരളി പെരുനെല്ലി  എംഎൽഎ അധ്യക്ഷനാവും.  വയലാർ അവാർഡ് ജേതാവ്  അശോകൻ ചരുവിലിനെ ആദരിക്കും. 110 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. സർക്കാർ, സഹകരണ, സ്വകാര്യ പുസ്തകശാലക്കാർ പങ്കെടുക്കും. നൂതന പുസ്തകങ്ങൾ  തെരഞ്ഞെടുക്കാൻ വിപുലമായ സൗകര്യങ്ങളുണ്ടാവും.  രാവിലെ  ഒമ്പതു മുതൽ വൈകിട്ട് ആറു വരെയാണ് സമയം. പുസ്തകപ്രകാശനം, ആദരണീയം, കാവ്യാലാപന സദസ്സ്‌, പി ഭാസ്ക്കര സ്മൃതി ഗാനസംഗമം തുടങ്ങി അനുബന്ധപരിപാടികളും നടക്കും.


deshabhimani section

Related News

View More
0 comments
Sort by

Home