കേന്ദ സർക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

തൃശൂർ
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ധർണ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ട്രഷറർ കെ എസ് സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ഫസീല തരകത്ത്, കെ എസ് റോസൽ രാജ്, സുകന്യ ബൈജു എന്നിവർ സംസാരിച്ചു.
0 comments