സന്തോഷ്‌ ട്രോഫിയിൽ മുന്നേറാൻ തൃശൂരിന്റെ ക്രിസ്‌റ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:59 PM | 0 min read

തൃശൂർ
സന്തോഷ്‌ ട്രോഫിയിൽ പന്തുമായി മുന്നേറാൻ തൃശൂരിന്റെ താരം. ചാലക്കുടി സ്വദേശി  ക്രിസ്‌റ്റി ഡേവീസാണ്‌ സന്തോഷ്‌ ട്രോഫി കേരളാ ടീമിൽ  മധ്യനിരയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. എഫ്‌സി ഗോവയിലൂടെയാണ്‌ പ്രൊഫഷണൽ കളിക്കാരനായി ചുവടുവെച്ചത്‌. രണ്ടു വർഷം റിസർവ്‌ ടീമിലും ഒരു വർഷം സീനിയർ ടീമിലും കളിച്ചു.   കഴിഞ്ഞവർഷം ഐലീഗിൽ ഗോകുലം എഫ്‌സി താരമായിരുന്നു. ഐലീഗിൽ മുഹമദൻസിനു വേണ്ടി കളിക്കവേ രണ്ടു തവണ എതിർടീമിന്റെ വലചലിപ്പിച്ചിട്ടുണ്ട്‌.  
ചാലക്കുടി ഗവ. ബോയസ്‌ സ്‌കൂളിൽ പഠിക്കുമ്പോഴാണ്‌ കാൽപന്തിന്റെ  ലോകത്തേക്ക്‌ കടന്നത്‌. വി ആർ ഹരിദാസ്‌, രാജീവ്‌, ഫ്രാൻസീസ്‌ എന്നിവരായിരുന്നു പരിശീലകർ. പിന്നീട്‌ കേരളവർമ കോളേജ്‌ ടീമിന്‌ വേണ്ടിയും കലിക്കറ്റ്‌ സർവകലാശാലക്കുവേണ്ടിയും കളിച്ചു.  വി എ നാരായണ മേനോൻ,  ടി ജി പുരുഷോത്തമൻ, ബിബിൻ എന്നിവരായിരുന്നു പരിശീലകർ. 
മുരിങ്ങൂർ മണവാളൻ ഡേവീസിന്റെയും മോളിയുടെയും മകനാണ്‌. തൃശൂർ രാമവർമപുരം സ്വദേശി ബിബി തോമസ്‌ മുട്ടത്താണ്‌ സന്തോഷ്‌ട്രോഫിയിൽ കോച്ച്‌. 2019ലും 23ലും സന്തോഷ്‌ട്രോഫിയിൽ  കർണാടത്തിന്റെ  കോച്ചായിരുന്നു. നിലവിൽ കലിക്കറ്റ്‌ എഫ്‌സിയുടെ സഹപരിശീലകനായിരുന്നു. സന്തോഷ്‌ ട്രോഫിയിൽ ഗോൾ കീപ്പർ കോച്ചും തൃശൂർക്കാരനായ എം വി നെൽസനാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home