കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ 
ഫുട്ബോളിന്‌ ആവേശ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 12:17 AM | 0 min read

 ​ഗുരുവായൂർ

കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്  ​ഗ്രൗണ്ടിൽ ആവേശത്തുടക്കം. സർവകലാശാല കായിക വിഭാ​ഗം  ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ  ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ്   പ്രിൻസിപ്പൽ   ഡോ. പി  എസ് വിജോയ്,  സി സുമേഷ്,   അഡ്വ. പി വി  നിവാസ്,  സി അസിസ്, ഡോ. എസ് ദിനിൽ,  ഗുരുവായൂർ  എസ്‌ഐ  കെ  ശ്രീകൃഷ്ണകുമാർ,  ഡോ. കെ എസ് ഹരിദയാൽ, പ്രൊഫ. രാജേഷ് മാധവൻ, ശ്രീകൃഷ്ണ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സി വി മന്യ എന്നിവർ സംസാരിച്ചു. 
ആദ്യദിനത്തിൽ ദേവ​ഗിരി സെന്റ് ജോസഫ്സ്,​  ​ഗുരുവായൂർ  ശ്രീകൃഷ്ണ കോളേജ്   എന്നിവർ വിജയിച്ചു കയറി. രാവിലെ നടന്ന മത്സരങ്ങളിൽ ദേവ​ഗിരി സെന്റ് ജോസഫ്സ്   ഒരു​ഗോളിന് പാലക്കാട് വിക്ടോറിയയെയും രണ്ടാം മത്സരത്തിൽ ശ്രീകൃഷ്ണ കോളേജ് എംഇഎസ് മമ്പാടിനെയും  പരാജയപ്പടുത്തി. പകൽ രണ്ടിന് നടന്ന മത്സരത്തിൽ  തൃശൂർ കേരള വർമ  താണിക്കൽ എംഐസി കോളേജിനെ പരാജയപ്പെടുത്തി. വൈകിട്ട് നടക്കേണ്ടിയരുന്ന  മണ്ണാർക്കാട് എംഇഎസ്, മുക്കം എംഎഎംഒ എന്നിവർ തമ്മിലുള്ള   നാലാം മത്സരം  വെളിച്ചക്കുറവിനെ തുടർന്ന് റദ്ദാക്കി. ഈ മത്സരം വെള്ളിയാഴ്ച നടക്കും. 
വെള്ളി രാവിലെ 7ന് വളാഞ്ചേേരി എം ഇ എസും, വടക്കാഞ്ചേരി വ്യാസ കോളേജും ഏറ്റുമുട്ടും.  രണ്ടാം മത്സരത്തിൽ രാവിലെ 9ന് പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജ്, ഫാറുക്ക്   കോളേജിനെ നേരിടും.  പകൽ ഒന്നിന് കോഴിക്കോട് ഇസെഡ് ജി സിയും,ഷൊർണൂർ എസ്എൻ കോളേജും ഏറ്റുമുട്ടും. മൂന്ന് മുപ്പതിന്റെ മത്സരം കൊടകര സഹൃദയയും, പെരിന്തൽ മണ്ണ ഐഎസ്എസും തമ്മിലാണ്.


deshabhimani section

Related News

View More
0 comments
Sort by

Home