കാട്ടാനയിറങ്ങി വീട്ടുമതിൽ തകർത്തു

മണ്ണുത്തി
കട്ടിലപ്പൂവം മേഖലയിൽ അർധരാത്രിയോടെ കാട്ടാന ഇറങ്ങി വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു. ബുധൻ രാത്രി 11.30 ഓടെ വാരികുളം ഭാഗത്ത് നിന്ന് ഇറങ്ങി വന്ന കാട്ടാന പുലർച്ചെ മൂന്നോടെയാണ് കട്ടിലപ്പൂവം പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള തൈക്കാട്ടുമുളയിൽ രാജുവിന്റെ വീടിന് മുന്നിലെ ഗേറ്റ് ഇടിച്ചു തകർത്തത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടാന ഇറങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്. കാട്ടാന പ്രദേശം വിട്ട് പോയിട്ടില്ലെന്നും ആ വഴി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.









0 comments