വ്യാജ പ്രചാരണങ്ങൾ ജനം തള്ളി, വൻഭൂരിപക്ഷത്തിൽ വിജയിക്കും: കെ രാധാകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:34 AM | 0 min read

ചേലക്കര
എൽഡിഎഫിനെതിരെ ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ജനം തള്ളിയെന്നും ചേലക്കരയിൽ  യു ആർ  പ്രദീപ്‌  വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ എംപി. തോന്നൂർക്കര എയുപി സ്‌കൂളിലെ  ബൂത്തിൽ വോട്ടുചെയ്‌തശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വികസന–- ക്ഷേമ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയായി. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും കടമെടുത്തിട്ടാണേലും 60 ലക്ഷം പാവപ്പെട്ടവർക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ നൽകി. ചേലക്കരയിൽ മാത്രം 45,000 പേർക്ക്‌ സർക്കാർ സഹായം ലഭിച്ചു. നുണ പ്രചാരണങ്ങളും വർഗീയതയും പണാധിപത്യവും ഉണ്ടായിട്ടും എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനം നാടാകെ ഏറ്റെടുത്തുവെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home