Deshabhimani

യു ആർ പ്രദീപിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം: എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:39 AM | 0 min read

ചേലക്കര
ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ്‌ വൻവിജയം നേടുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ കെ വത്സരാജും സെക്രട്ടറി എ സി മൊയ്‌തീനും പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌. വോട്ടർമാർ എല്ലാവരും വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യർഥിക്കുന്നു. 
വോട്ടെടുപ്പ്‌ സമാധാനപരമായി നടത്താൻ എല്ലാവരും സഹകരിക്കണം. എതിരാളികളുടെ കളവായ പ്രചാരണങ്ങളും പണക്കൊഴുപ്പും വികസനവിരുദ്ധതയും എല്ലാം തിരിച്ചറിഞ്ഞ്‌ നാടാകെ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനെ  വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ തയ്യാറായി കഴിഞ്ഞു. വികസനവും ക്ഷേമവും രാഷ്‌ട്രീയവും ചർച്ചയായ തെരഞ്ഞെടുപ്പിൽ വോട്ടർമാർ എൽഡിഎഫിനൊപ്പമെന്ന്‌ വ്യക്തമാണ്‌.  
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നയുടനെ എണ്ണയിട്ട യന്ത്രംപോലുള്ള എൽഡിഎഫിന്റെ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചു. ദിവസങ്ങൾക്കകം നാടാകെ അത്‌ ഏറ്റുവാങ്ങി.  എൽഡിഎഫിന്റെ ചിട്ടയായ പ്രചാരണപ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന വൻ ജനകീയ പങ്കാളിത്തം യു ആർ പ്രദീപിന്റെ വിജയം ഉറപ്പിക്കുന്നതായി.  പരാജയഭീതിയിൽനിന്ന്‌ എതിർപക്ഷം ഉയർത്തുന്ന പ്രകോപനങ്ങളിലും കള്ളപ്രചാരണങ്ങളിലും ഉൾപ്പെടാതെ നല്ല ജാഗ്രത പുലർത്തണം. 
രാവിലെ ഏഴിനുതന്നെ വീടുകളിൽനിന്ന്‌ വോട്ടർമാരെ പോളിങ്‌ ബൂത്തുകളിൽ എത്തിക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണം. വൻ ഭൂരിപക്ഷത്തോടെ പ്രദീപിനെ തെരഞ്ഞെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി അഭ്യർഥിച്ചു.


deshabhimani section

Related News

0 comments
Sort by

Home