പോക്സോ: കരാത്തെ പരിശീലകൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:30 PM | 0 min read

തൃശൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ചാലക്കുടി പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി –- 63) പൊലീസ്‌ അറസ്റ്റു ചെയ്തു. വർഷങ്ങളായി കരാത്തെ പരിശീലിപ്പിക്കുന്ന ഇയാൾ പല സ്ഥാപനങ്ങളിലും ആയോധനകലാ പരിശീലനം നൽകുന്നുണ്ട്. പരിശീലനത്തിനിടെയാണ്‌ പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ്‌ പരാതി. മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ ചാലക്കുടി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്‌പി കെ സുമേഷിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് അറസ്റ്റ് ചെയ്തത്.


deshabhimani section

Related News

View More
0 comments
Sort by

Home