ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചാവക്കാട്
ചാവക്കാട് നഗരത്തിൽ ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫി(45) നാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ചരക്ക് ലോറി ബൈക്കിൽ ഇടിച്ചതിനെ ത്തുടർന്ന് ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments