തൃശൂരിൽ വംഗനാടിന്റെ കലാവിരുന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 12:14 AM | 0 min read

തൃശൂർ
കേരള സംഗീത നാടക അക്കാദമി ആഭിമുഖ്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൃശൂർ റിജീയണൽ തിയറ്ററിൽ ബംഗാൾ കലോത്സവം സംഘടിപ്പിക്കും. തിങ്കൾ വൈകിട്ട് 5.30ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനാകും. 
ഈസ്‌റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെയും തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെയാണ് കലോത്സവം. തിങ്കൾ വൈകിട്ട് 6.30ന് അബ്രദിത ബാനർജിയുടെ രബീന്ദ്ര സംഗീത്- –- നസ്രുൾ ഗീതി. രാത്രി 7.30ന് ഗൗഡീ നൃത്യ ഭാരതി അവതരിപ്പിക്കുന്ന ഗൗഡീയ നൃത്യ. ബംഗാളി ജീവിതത്തിന്റെ സൗന്ദര്യം മൊത്തം ആവാഹിച്ച  നൃത്തരൂപമാണിത്. രാത്രി എട്ടിന് മഹാമായ ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ബംഗാളിന്റെ പരമ്പരാഗത നൃത്തമായ പുരുലിയ ഛൗവും അരങ്ങേറും.
ചൊവ്വ വൈകിട്ട് 6.30ന് രവീന്ദ്രനാഥ ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകം നൃത്ത-സംഗീത- നാടകമായി സാധന ഭട്ടാചാര്യയും സംഘവും അരങ്ങിലെത്തിക്കും. പ്രവേശനം സൗജന്യം. വാർത്താ സമ്മേളനത്തിൽ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home