മലയാള ദിനാചരണം സംഘടിപ്പിച്ചു

കൊടകര
ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിൽ കേരളപ്പിറവി മലയാള ദിനാചരണം സംഘടിപ്പിച്ചു. ഡോ. കെ ഷിജു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഭാഷാദിന പ്രതിജ്ഞ എടുത്ത് ആരംഭിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ജിഷ മാത്യു, പിടിഎ പ്രസിഡന്റ് മനോജ് വലിയപുരക്കൽ, സിബി സുരേഷ്, ജോബിൻ എം തോമസ്, കെ ശ്രീകല, ഇ എച്ച് കനിഷ്ക് എന്നിവർ സംസാരിച്ചു. മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലേക്ക് കഥ എഴുതിയ മെയ് സിതാരയെ ചടങ്ങിൽ അഭിനന്ദിച്ചു.









0 comments