പുതുക്കാട്‌ ഇരട്ടക്കൊലക്കേസിലെ 
പ്രതികളെ വിട്ടയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 11:40 PM | 0 min read

കൊച്ചി
തൃശൂർ പുതുക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. വടക്കെ തൊറവ് കേളംപ്ലാക്കൽ ജംഷീർ, തുമ്പരപ്പിള്ളി ഗോപി എന്നിവരെ പാഴായിയിലുള്ള ഓട്ടുകമ്പനിക്കുസമീപം പാടത്തെ ഷെഡിൽവച്ച് കൊലപ്പെടുത്തിയ കേസിലാണ്‌ വിധി.
2012ലായിരുന്നു സംഭവം. ഇന്ദ്രൻ കുട്ടി, സിബി, ദീപു, റോഷൻ, ലാലു, സച്ചിൻ, ജീമോൻ, നിദോഷ്, സ്മിത്ത് ലാൽ എന്നിവരായിരുന്നു പ്രതികൾ. പുതുക്കാട് പൊലീസാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. ഏഴും എട്ടും പ്രതികളായ ജീമോൻ, നിദോഷ് എന്നിവരെ നേരത്തെ തൃശൂർ ജില്ലാ കോടതി കുറ്റവിമുക്തരാക്കി. മറ്റു പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. മൂന്നാംപ്രതി പിടിയിലായിരുന്നില്ല. ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ്‌ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ വിധി പറഞ്ഞത്.  പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എം എച്ച് ഹനീസ് മനക്കൽ, ലക്ഷ്മി ശങ്കർ, പി സി അനന്തു, പി വിജയഭാനു, കെ ആർ വിനോദ്, വിനയ് രാംദാസ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി അലക്സ് എം തോമ്പ്രയും ഹാജരായി.


deshabhimani section

Related News

View More
0 comments
Sort by

Home