ശക്തൻ സ്റ്റാൻഡിലെത്തുന്ന
സ്വകാര്യ ബസ്‌ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:31 PM | 0 min read

തൃശൂർ
ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം കാരണം ബസുകൾക്ക്‌ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ബുധനാഴ്ച  സർവീസ് നിർത്തി തൊഴിലാളികൾ  സംയുക്ത ബസ് തൊഴിലാളി സംഘടന നേതൃത്വത്തിൽ പണിമുടക്കും. 
ശക്തൻ   സ്റ്റാൻഡിലെത്തുന്ന ബസ് ജീവനക്കാരാണ്‌  പണിമുടക്കുന്നത്‌. കൂർക്കഞ്ചേരി–-- കൊടുങ്ങല്ലൂർ, പുഴയ്ക്കൽ –-കുന്നംകുളം റൂട്ടിലും റോഡ്പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ  ഗതാഗതം തിരിച്ചു വിടൽ കാരണം ബസുകൾ സമയമില്ലാതെയാണ് ഓടുന്നത്. ഈ സാഹചര്യത്തിലാണ് 700  ബസുകൾ സർവീസ് നടത്തുന്ന ശക്തൻ ബസ് സ്റ്റാൻഡ്‌ പരിസരത്ത്  അധികൃതർ
 ഏകപക്ഷീയ പരിഷ്‌കാരം ഏർപ്പെടുത്തിയത്. സ്റ്റാൻഡിലെത്തുന്ന ബസ് തൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സമയം ലഭിക്കുന്നില്ല. സമയത്തിന് ബസുകൾക്ക്‌ സർവീസ്‌ നടത്താനും കഴിയുന്നില്ല.   സ്റ്റാൻഡിനകത്തെ റോഡുകൾ ഒന്നരവർഷമായി തകർന്ന് കിടക്കുകയാണ്. അതിനാൽ പുതിയ പരിഷ്‌കാരം ഉടൻ  പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ബസ് തൊഴിലാളികൾ  സംയുക്ത ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home