മണ്ണാർക്കാട്‌ കെഎസ്‌ആർടിസി ബസ്‌ നിർത്തലാക്കരുതെന്ന്‌ നിവേദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:56 PM | 0 min read

തൃശൂർ
മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന്‌ തിരുവില്വാമല –- തൃശൂർ വഴി  ദിവസേന ആലപ്പുഴവരെയും തിരിച്ച്‌ മണ്ണാർക്കാട്ടേക്കും  സർവീസ്‌  നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്‌  നിർത്തലാക്കരുതെന്നാവശ്യപ്പെട്ട്‌ യാത്രക്കാർ മന്ത്രിക്ക്‌ നിവേദനം നൽകി. തൃശൂരിലേക്ക് ജോലിക്ക്‌ വരുന്നവർക്കും  തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള  രോഗികൾക്കും ഏറെ പ്രയോജനകരമായ സർവീസാണിത്‌.  ബസ്‌ വൈകിട്ട് 5.35ന് തൃശൂരിലെത്തി, 5.40ന്‌ മണ്ണാർക്കാട്ടേക്ക് പുറപ്പെടുന്ന രീതിയിലായിരുന്നു യാത്രാ സമയം ക്രമീകരിച്ചിരുന്നത്. എന്നാലിപ്പോൾ വളരെ വൈകിയാണ്‌  തൃശൂരിലെത്തുന്നത്‌. ഇത്‌ ജോലിക്കാരുൾപ്പെടെയുള്ളവർക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. ബസിൽ യാത്രക്കാരും കുറവാണ്‌.    കലക്ഷൻ കുറയുന്നതുമൂലം സർവീസ് നിർത്തുമോയെന്ന്‌ ആശങ്കയുണ്ട്‌. ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന തരത്തിൽ സമയം ക്രമീകരിച്ച്‌  സർവീസ്‌ പുനക്രമീകരിക്കണമെന്ന്‌ നിവേദനത്തിൽ  ആവശ്യപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home