ജോസഫ് മുണ്ടശ്ശേരി ചരമവാർഷികദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 12:02 AM | 0 min read

തൃശൂർ
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ചരമവാർഷികദിനാചരണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ ഉദ്ഘാടനം ചെയ്തു. മുണ്ടശ്ശേരി സ്‌മാരക സമിതി ചെയർമാൻ ഷൊർണൂർ കാർത്തികേയൻ അധ്യക്ഷനായി.
  സെക്രട്ടറി അരുൺ എസ് തോളൂർ, ഡോ. തോളൂർ ശശിധരൻ, ടി വി ചന്ദ്രമോഹൻ, കെ എം സിദ്ധാർഥൻ, അഡ്വ. കുഞ്ഞുമോൾ വർഗീസ്, ടി ആർ സുരേഷ്‌കുമാർ, എടത്ര ജയൻ, രവി പുഷ്‌പഗിരി, അബ്രഹാം ഊക്കൻ തുടങ്ങിയവർ സംസാരിച്ചു.  കവിസമ്മേളനത്തിൽ പ്രൊഫ. വി എ വർഗീസ്, പ്രൊഫ. വി പി ജോൺസ്, ദിനേശ് രാജ, ശ്രീദേവി അമ്പലപുരം, പി ബി രമാദേവി, ഉണ്ണിക്കൃഷ്ണൻ പുലരി, ജോസഫ് വട്ടോലി, സന്ധ്യ അറയ്‌ക്കൽ, ഷാജിദാ സലിം തുടങ്ങിയവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home