അന്നമനട ജിയുപി സ്കൂളിന് പുതിയ കെട്ടിടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 11:59 PM | 0 min read

മാള 

അന്നമനട ജിയുപി സ്‌കൂളിനായി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന്‌  80ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്‌തു. ഇൻഡോർ സ്റ്റേഡിയത്തിനും ആയുർവേദ ആശുപത്രിക്കും വേണ്ടി സൗജന്യമായി നൽകിയ 86 സെന്റ് സ്ഥലത്തിന്റെ രേഖകൾ ചടങ്ങിൽ ഏറ്റുവാങ്ങി. സ്ഥലം നൽകിയ മാർട്ടിൻ പൊഴോലിപറമ്പിലിനേയും സഹോദരങ്ങളെയും ആദരിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, സിന്ധു ജയൻ, ടി കെ സതീശൻ, കെ എ ഇക്ബാൽ, ഒ സി രവി, മഞ്ജു സതീശൻ, കെ കെ രവി നമ്പൂതിരി, സൈന എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home