പരാതികളില്‍ കൂടുതലും പ്രായമായ സ്ത്രീകളുടേത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 11:36 PM | 0 min read

തൃശൂർ
തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിൽ കൂടുതലെത്തിയത് പ്രായമായ സ്ത്രീകളുടെ പരാതികൾ. സ്വത്ത് തട്ടിയെടുത്തശേഷം പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്നാണ് പരാതികളിലധികവും. കുടുംബപ്രശ്നങ്ങളും പരി​ഗണിച്ചു.
കമീഷൻ അം​ഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 52 കേസുകളാണ് പരി​ഗണിച്ചത്. 18 പരാതികൾ തീർപ്പാക്കി. നാലെണ്ണം പൊലീസ് റിപ്പോർട്ടിനയച്ചു. ബാക്കിയുള്ളവ അടുത്ത അദാലത്തിൽ പരി​ഗണിക്കും. അഡ്വ. സജിത അനിൽ, അഡ്വ. ഇ കെ വിനോദ്, കൗൺസിലർ മാലാ രമണൻ എന്നിവരും പരാതികേട്ടു. 


deshabhimani section

Related News

View More
0 comments
Sort by

Home