പഴുവിൽ കാരുണ്യയുടെ 
നാടകോത്സവം 20ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 12:12 AM | 0 min read

ചേർപ്പ്
പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോടനുബന്ധിച്ച് 20ന് പഴുവിൽ ജേപീസ് സംഗമം ഹാളിൽ കവിയൂർ പൊന്നമ്മ അനുസ്മരണ സംസ്ഥാന തല പ്രൊഫഷണൽ നാടകോത്സവം സംഘടിപ്പിക്കും. 20ന് ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ, 21 ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം, 22ന് പത്തനാപുരം ഗാന്ധിഭവന്റെ യാത്ര, 23ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, 24ന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ്, 25ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം എന്നീ നാടകങ്ങൾ അരങ്ങേറും. 26ന് സാംസ്‌കാരിക സന്ധ്യ. 27ന് തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ട് കളിക്കാരന്റെ മകൾ നാടകം. സാംസ്കാരിക സന്ധ്യ എഴുത്തുകാരൻ കെഎൻഎ ഖാദർ ഉദ്ഘാടനം ചെയ്യും. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് മോഹൻദാസ്, കാരുണ്യ രക്ഷാധികാരി കെ ഡി ദേവദാസ്, പ്രൊഫ. കെ യു അരുണൻ, കാരുണ്യ പ്രസിഡന്റ്‌ സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ പി സൈമൺ, ട്രഷറർ ഇ വി എൻ പ്രേംദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home