പുത്തൻപള്ളി 100-ാം വാർഷികാഘോഷം നാളെ മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 12:48 AM | 0 min read

തൃശൂർ

പുത്തൻപള്ളി വ്യാകുല മാതാവിൻ ബസിലിക്ക തീർഥ കേന്ദ്രത്തിന്റെ ദൈവാലയ പ്രതിഷ്ഠയുടെ നൂറാം വാർഷികം വെള്ളിയാഴ്‌ച ആഘോഷിക്കും. വ്യാഴം വൈകിട്ട് 4.30ന് ലൂർദ്‌ പള്ളിയിൽ നിന്ന്‌ വാഹന വിളംബര റാലി നടത്തും. ലൂർദ്ദ് കത്ത്രീഡൽ പള്ളി വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ ഫ്ലാഗ് ഓഫ് ചെയ്യും. ദൈവാലയത്തിന്റെ 99–- --ാം പ്രതിഷ്ഠ തിരുനാളായ നവംബർ 24 മുതൽ നൂറാം പ്രതിഷ്ഠ തിരുനാളായ 2025 നവംബർ 30 വരെ ദൈവാലയ പ്രതിഷ്ഠ ശതാബ്ദി വർഷമായി ആചരിക്കും.  വെള്ളി  രാവിലെ പത്തിന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രതിഷ്ഠ തിരുനാൾ ശതാബ്‌ദി പ്രഖ്യാപനം നടത്തും. രണ്ട് ടവറുകളിലും പതാകകൾ ഉയർത്തും. പോളി കണ്ണൂക്കാടന്റെയും തൃശൂർ അതിരൂപത വികാരി ജോസ് കോന്നിക്കരയുടെയും ബസിലിക്ക ഇടവക സീനിയർ വൈദികൻ ഫാ. ആന്റണി മേച്ചേരിയുടെയും നേതൃത്വത്തിൽ കുർബാന നടത്തും. വാർത്താ സമ്മേളനത്തിൽ ഫാദർ ഫ്രാൻസിസ്‌ പള്ളിക്കുന്നത്‌,  പി ആർ ജോർജ്‌, ടി കെ അന്തോണി കുട്ടി, പ്രൊഫ. സൂസി, രവി ജോസ് താണിക്കൽ എന്നിവർ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home