കാര്‍ തലകീഴായി മറിഞ്ഞ് 
3 പേര്‍ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 12:17 AM | 0 min read

മണ്ണുത്തി

ദേശീയപാത മണ്ണുത്തി മേല്‍പാലത്തിനു മുകളിൽ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ ചലക്കുടി പറപ്പുറം ചെറുപറമ്പില്‍ വീട്ടില്‍ അരുണ്‍ രവീന്ദ്രന്‍ (37), പെരുമ്പാവൂര്‍ ചെറുകുന്ന് ചാമക്കാല വീട്ടില്‍ മാത്യുസ് (51), പെരുമ്പാവൂര്‍ തുരുത്തി ചിറയ്ക്കല്‍ വീട്ടില്‍ റെജി കുരിയാക്കോസ് (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധൻ പകൽ 3.30നായിരുന്നു അപകടം. പെരുമ്പാവൂരില്‍നിന്ന്‌  കച്ചവട സംബന്ധമായി കോയമ്പത്തൂർ പോകുകയായിരുന്നു ഇവർ. മണ്ണുത്തി മേല്‍പാലത്തിലെ  വെള്ളക്കെട്ടില്‍ വച്ച് നിയന്ത്രണം വിട്ട് കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ പുറകിലെ ടയർ ഊരി തെറിച്ചു പോയി. ഉടൻ സമീപത്തെ കടയിലുണ്ടായിരുന്നവരെത്തി പരിക്ക് പറ്റിയവരെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശക്തമായ മഴയില്‍ മേല്‍പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെടാറുള്ളതായി പറയുന്നു. വെള്ളക്കെട്ടാണ് അപകടകാരണം എന്ന് സംശയിക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home