നിയമനത്തിന്റെ പേരിൽ പോരടിച്ച്‌ കോൺഗ്രസ് അംഗങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:39 PM | 0 min read

ഇരിങ്ങാലക്കുട 
ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിയമനത്തിന്റെ പേരിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ തർക്കം. ഒരു വിഭാഗം ഭരണസമിതിയംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുമായുള്ള അഭിമുഖം മാറ്റിവച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്കിൽ വെള്ളിയാഴ്ചയാണ് വിവിധ തസ്തികകളിലേക്ക്  അഭിമുഖം നിശ്ചയിച്ചിരുന്നത്. രാവിലെ അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ ഭരണസമിതിയംഗം ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. എഴുത്ത് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പ്രസിഡന്റ്  ഇഷ്ടക്കാരെ  നിയമിക്കാൻ നീക്കം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്യൂൺ, ഡ്രൈവർ തസ്തികകളിൽ അഭിമുഖത്തിന് യോഗ്യതയുള്ള എല്ലാവരെയും വിളിക്കാതെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് പ്രസിഡന്റ്‌ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ  പ്രസിഡന്റ്‌ തിലകൻ പൊയ്യാറ അഭിമുഖം മാറ്റിവയ്ക്കുകയായിരുന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home