സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ബ്ലോക്ക് കൊടകര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 12:41 AM | 0 min read

കൊടകര 
സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ബ്ലോക്ക് പഞ്ചായത്തായി കൊടകര ബ്ലോക്ക്. 
ഡിജി കേരള പദ്ധതി പ്രകാരം കൊടകര ബ്ലോക്കിലെ ഏഴ്‌  പഞ്ചായത്തുകളും 100 ശതമാനം  ഡിജിറ്റൽ സാക്ഷരത കൈവരിച്ചതോടെയാണ് കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഈ നേട്ടത്തിലെത്തിയത്. 
കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ബ്ലോക്ക് ആയതിന്റെ ജില്ലാതല പ്രഖ്യാപനം വ്യാഴം  രാവിലെ 10 ന് കെ കെ രാമചന്ദ്രൻ എം എൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന ചടങ്ങിൽ  പ്രസിഡന്റ് എം ആർ രഞ്ജിത് അധ്യക്ഷനാകും.   ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വാട്ടർ വീക്ക് സമ്മിറ്റിൽ ആദരം ഏറ്റു വാങ്ങിയ മറ്റത്തൂർ പഞ്ചായത്തിനേയും ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഏഴ്‌ പഞ്ചായത്തുകളേയും  ചടങ്ങിൽ ആദരിക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home