പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് തുടങ്ങി

കൊടകര
ചാലക്കുടി ഉപജില്ലയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പട്രോൾ ലീഡേഴ്സ് പരിശീലനക്യാമ്പ് ആരംഭിച്ചു. കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന ത്രിദിന ക്യാമ്പ് കൊടകര പഞ്ചായത്ത് പ്രസിഡന്റ അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് കെ സി രതീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ജിഷ ജോൺസൺ, ഗൈഡ് വിഭാഗം ഡിഒസി കെ കെ ജോയ്സി, ലോക്കൽ അസോസിയേഷൻ സെക്രട്ടറി എം ഡി ഡിമ്പിൾ, ഡോണൽ ഡിസിൽവ, ജോജെ അരിമ്പൂർ , ജോബിൻ എം തോമസ് എന്നിവർ സംസാരിച്ചു. ചാലക്കുടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 350 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.









0 comments