വിദ്യാർഥികൾക്ക്‌ കായിക പരിശീലനവുമായി അന്നമനട പഞ്ചായത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 12:01 AM | 0 min read

മാള 
കായിക അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കായിക പരിശിലനം നൽകി അന്നമനട പഞ്ചായത്ത്. ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ സ്കൂളുകളിലെത്തിയും പിന്നീട്‌ പഞ്ചായത്ത് സ്റ്റേഡിയത്തിൽ 7 ദിവസം തുടർച്ചയായും പിന്നീട്  ആഴ്‌ചയിലൊരിക്കലും പരിശീലനം നൽകുന്നതാണ് പദ്ധതി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്പോർട്സ് അക്കാദമിക്ക് 1 ലക്ഷവും കായിക പരിശിലനത്തിന് 1 ലക്ഷവും മാറ്റി വച്ചിട്ടുണ്ട്. 
 കൂടാതെ നീറ്റ ജലാറ്റിൻ കമ്പനിയുടെ സിഎസ്‌ആർ ഫണ്ടിന്റെ സഹായവുമുണ്ട്. എൽപി, യുപി സ്കൂളകൾക്ക് കായിക ഉപകരണങ്ങൾ നൽകി. മേലഡൂർ, അന്നമനട  സ്കൂളുകളിൽ ഇൻഡോർ ജിമ്മും സ്ഥാപിച്ചു. രമേഷ്, പി ഡി ജിതേഷ്,  കബീർ എന്നീ കായിക അധ്യാപകരാണ്  നേതൃത്വം നൽകുന്നത്.  ക്യാമ്പിന്റെ  സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും  അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് ഉദ്ഘാടനം ചെയതു. സി ഐ മജീദ് അധ്യക്ഷനായി.


deshabhimani section

Related News

View More
0 comments
Sort by

Home