നിപ്മർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 12:10 AM | 0 min read

മാള 
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികൾ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു.  സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്‌, ഫീഡിങ് ഡിസോർഡര്‍ ക്ലിനിക്‌ എന്നിങ്ങനെ 33.27 ലക്ഷം രൂപയുടെ   പദ്ധതികളാണ്  സമർപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. ഓട്ടിസം ന്യൂട്രിഷൻ ട്രാക്കറിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിപ്മർ ജീവനക്കാർ 1,37,432  രൂപയുടെ ചെക്ക് എക്സി. ഡയറക്ടർ മന്ത്രിക്ക് കൈമാറി  സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് എംവോക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, കെഎസ്എസ്എം അസി.ഡയറക്ടർ കെ സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക്,   നിപ്മര്‍ എക്‌സി. ഡയറക്ടര്‍ സി ചന്ദ്രബാബു  ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോ–-ഓർഡിനേറ്റര്‍ ആര്‍ മധുമിത  എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home