കൊലപാതകമെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 12:15 AM | 0 min read

തൃശൂർ
 റെയിൽവേ സ്റ്റേഷനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌.  കൊടുങ്ങല്ലൂർ മേത്തല പടന്ന കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദാ ( 41)ണ്  കൊല്ലപ്പെട്ടത്. ലോറി ഡ്രൈവറായിരുന്ന ഷംജാദിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. വെള്ളി രാവിലെയാണ്‌ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം വഞ്ചിക്കുളത്തിനു സമീപമാണ്‌ മൃതദേഹം കണ്ടെത്തിയത്. നടപ്പാതയോട് ചേർന്നുള്ള ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.  
     ഷംജാദിന്റെ മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ട മുറിവുകൾ മർദനത്തിലേറ്റതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. 
തൃശൂർ എസിപി സലീഷ് ശങ്കരൻ, വെസ്റ്റ് പൊലീസ്‌ ഇൻസ്‌പെക്ടർ ലാൽ കുമാർ എന്നിവർ സ്ഥലത്തെത്തി. സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡൊ പൊലിസിനാണ്‌ അന്വേഷണച്ചുമതല.  
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള നിർണായക തെളിവുകൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത്‌ പരിശോധന നടത്തിയിരുന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home