നിപ്മറില്‍ സ്‌കേറ്റിങ് ട്രാക്ക് ഉദ്ഘാടനം 24ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 11:53 PM | 0 min read

മാള 
ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) സ്‌കേറ്റിങ് ട്രാക്ക് മന്ത്രി ആര്‍ ബിന്ദു ചൊവ്വാഴ്‌ച്ച ഉദ്ഘാടനം ചെയ്യും.  
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 88.8 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ഭിന്നശേഷി കുട്ടികള്‍ക്ക് അപകടരഹിതമായി ഉപയോഗിക്കാവുന്ന ട്രാക്ക്‌ ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ എഡിഎച്ച്ഡി ക്ലിനിക്‌, ഫീഡിങ് ഡിസോഡര്‍ ക്ലിനിക്ക് പദ്ധതികളുടെ  ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനാകും. സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് എംവോക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
മാള ബ്ലോക്ക്  പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, കെഎസ്എസ്എം അസി.ഡയറക്ടര്‍ കെ സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക്,   നിപ്മര്‍ എക്‌സി. ഡയറക്ടര്‍ സി ചന്ദ്രബാബു  ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോ ഓർഡിനേറ്റര്‍ ആര്‍ മധുമിത  എന്നിവർ സംസാരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home