ബഹുജന റാലിയും ചുവപ്പ്‌ വളണ്ടിയർ മാർച്ചും 23ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 12:39 AM | 0 min read

തൃശൂർ
അഴീക്കോടൻ രാഘവന്റെ  52–--ാം രക്തസാക്ഷി ദിനാചരണത്തിന്റെ  ഭാഗമായി 23ന്‌ തൃശൂരിൽ ബഹുജന റാലിയും  ചുവപ്പ്‌ വളണ്ടിയർ മാർച്ചും നടക്കും. വൈകിട്ട്‌ അഞ്ചിന്‌ തേക്കിൻകാട്‌ മൈതാനത്ത്‌  പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ മൂന്നിന്‌  ശക്തൻ സ്‌റ്റാൻഡ്‌, വടക്കേ സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിൽ നിന്ന്‌ ചുവപ്പ്‌ വളണ്ടിയർ മാർച്ച്‌ ആരംഭിക്കും.  രാവിലെ എട്ടിന്‌ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തും. തുടർന്ന്‌ പ്രകടനമായി അഴിക്കോടൻ രാഘവൻ കുത്തേറ്റുമരിച്ച  ചെട്ടിയങ്ങാടിയിലെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തും. ജില്ലയിൽ ബ്രാഞ്ചുകളിലും ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളിലും പ്രഭാതഭേരിയും പതാക ഉയർത്തലുമുണ്ടാകും.


deshabhimani section

Related News

View More
0 comments
Sort by

Home