ഇ എം എസ് ഹാൾ ഒരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 12:42 AM | 0 min read

മാള 
സിവിൽ സർവീസ് പരിശീലനത്തിനായി അന്നമനട പഞ്ചായത്തിൽ ഇ എം എസ്‌ ഹാൾ ഒരുങ്ങി. പഞ്ചായത്തിലെ  കുട്ടികളെ സിവിൽ സർവീസ് പോലുളള മത്സര പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായ് ആരംഭിച്ച മികവിന്റെ കേന്ദ്രം, ഇ എം എസ് ഹാൾ പഞ്ചായത്ത്‌ ഫണ്ടിൽ നിന്ന്‌10 ലക്ഷം രൂപ  ചെലവഴിച്ചാണ്‌ നവീകരിച്ചത്‌. പൊതുജന പങ്കാളിത്തത്തോടെ ശീതീകരണവും, എൽസിഡി പ്രൊജക്ടർ, എഴുതുവാൻ സൗകര്യമുള്ള  കസേരകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അന്നമനടയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 500 വിദ്യാർഥികൾക്ക് പരീക്ഷ നടത്തി വർഷം തോറും 50 കുട്ടികളെ വീതം തിരഞ്ഞെടുത്ത്  ഐഎഎസ്‌ പരിശീലനം നൽകും.   ഇ എം എസ്  ഹാളിലെ സൗകര്യം പോരാതെ വന്നാൽ  അന്നമനട ജിയുപിഎസിൽ മൂന്നും മേലഡൂർ ജിഎൽപിഎഎസിൽ  രണ്ടും ക്ലാസ്‌ റൂമുകൾ സ്മാർട്ടാക്കിയിട്ടുണ്ട്.   ഹാൾ ഉദ്‌ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ യും മൂന്നും നാലും ബാച്ചുകളുടെ ഉദ്ഘാടനം  കലക്ടർ  അർജുൻ പാണ്ഡ്യനും നിർവഹിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home