സിബിഎസ്ഇ 
ഫുട്ബോൾ 
ടൂർണമെന്റ്‌ 
സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 11:51 PM | 0 min read

ചെറുതുരുത്തി
ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സിബിഎസ്ഇ സംസ്ഥാന തല ഫുട്ബോൾ ടൂർണമെന്റ്‌ സമാപിച്ചു. അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. അണ്ടർ 14ൽ പാലക്കാട് മുട്ടികുളങ്ങര സെന്റ്‌ ആന്റണീസ്, അണ്ടർ 17, 19 ൽ ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്കൂളും ജേതാക്കളായി. 
ആറ്റൂർ അറഫാ ഇംഗ്ലീഷ് സ്കൂൾ ജനറൽ സെക്രട്ടറി കെ എസ് ഹംസ  ട്രോഫികൾ വിതരണം ചെയ്‌തു. കെ എസ് അബ്ദുള്ള അധ്യക്ഷനായി. പട്ടാമ്പി എം ഇ എസ് ഇന്റർനാഷണൽ സ്കൂൾ മാനേജർ ഐ പി ഷാജി മുഖ്യാതിഥിയായി. 
സിബിഎസ്ഇ സ്കൂൾ ഒബ്സർവർ സിബിൻ എസ് സ്റ്റീഫൻ, സെക്രട്ടറി അബ്ദുൽ ലത്തീഫ്, സ്കൂൾ പ്രിൻസിപ്പൽ വസന്ത മാധവൻ, പ്രധാനാധ്യാപിക സി രമ, പി വി സുലൈമാൻ, പി ആർ ഒ റഷീദ് എന്നിവർ സംസാരിച്ചു.   106 ടീമുകളാണ് 7 ദിവസങ്ങളിലായി നടന്ന മേളയിൽ മാറ്റുരച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home