മൗനജാഥയും 
അനുശോചന യോഗവും ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 12:56 AM | 0 min read

തൃശൂർ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച മൗനജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിക്കും. വൈകിട്ട് നാലിന്‌ തൃശൂർ ഇ എം എസ് സ്ക്വയറിലാണ്‌ യോഗം. തൃശൂർ സിഎംഎസ് സ്കൂൾ പരിസരത്ത് നിന്ന് വൈകിട്ട്‌ നാലിന്‌  മൗനജാഥ ആരംഭിക്കും. റൗണ്ട് ചുറ്റി മുനിസിപ്പൽ സ്റ്റാന്‍ഡ് വഴി ഇ എം എസ് സ്ക്വയറിൽ എത്തിചേരും. തുടർന്ന് നടക്കുന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മൗനജാഥയിലും സർവകക്ഷി അനുശോചന യോഗത്തിലും മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അഭ്യർഥിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home