ഓട്ടുകമ്പനി തൊഴിലാളി സമര 
പ്രഖ്യാപന കൺവൻഷൻ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:50 PM | 0 min read

പുതുക്കാട് 
അർഹമായ ബോണസ് വെട്ടിക്കുറയ്‌ക്കാനുള്ള ഓട്ടുകമ്പനി ഉടമകളുടെ നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഓടുവ്യവസായ തൊഴിലാളികൾ ഞായർ സമര പ്രഖ്യാപന കൺവൻഷൻ നടത്തും. നെന്മണിക്കര പഞ്ചായത്ത് ഹാളിൽ പകൽ 11ന്‌ ചേരുന്ന കൺവൻഷനിൽ യൂണിയൻ നേതാക്കളായ എ വി ചന്ദ്രൻ  ആന്റണി കുറ്റൂക്കാരൻ, പി ജി മോഹനൻ, പി ഗോപിനാഥൻ, എൻ എൻ ദിവാകരൻ, പി കെ പുഷ്പാകരൻ, കെ എം അക്ബർ എന്നിവർ സംസാരിക്കും.ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ മൂന്നുതവണ നടത്തിയ ബോണസ്ചർച്ചകളും പരാജയപ്പെട്ടിരുന്നു.  തുടർന്ന് ഡെപ്യൂട്ടി ലേബർ കമീഷണർ എറണാകുളത്ത് വിളിച്ചുചേർത്ത ചർച്ചയിലും ബോണസ് ഗണ്യമായി കുറവ് വരുത്തണമെന്ന നിലപാടാണ്‌ ഓട്ടുകമ്പനി ഉടമകൾ സ്വീകരിച്ചത്‌.  ഇതോടെയാണ്‌  സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് യൂണിയൻ പ്രതിനിധികൾ യോഗം ചേർന്ന് സമര പ്രഖ്യാപന കൺവൻഷൻ നടത്താൻ തീരുമാനിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home