മാലിന്യമുക്ത നവകേരള ക്യാമ്പയിൻ;
ജില്ലാ നിര്‍വഹണ സമിതി രൂപീകരണം 13ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 11:56 PM | 0 min read

തൃശൂർ
മാലിന്യ മുക്ത നവകേരള ക്യാമ്പെയിനിന്റെ ജില്ലാതല നിർവഹണ സമിതി രൂപീകരണയോ​ഗം 13ന് പകൽ 10.30ന് തൃശൂർ ടൗൺഹാളിൽ നടക്കും. ഇതിനുശേഷം കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും  സമിതികൾ രൂപീകരിക്കും. ഒക്ടോബർ രണ്ടിന് ജനകീയ ക്യാമ്പയിന്‌ തുടക്കമാകും. 2025 മാർച്ച് 30 ഓടെ കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.


deshabhimani section

Related News

View More
0 comments
Sort by

Home