പുത്തൻചിറയിൽ തെരുവ് നായ്ക്കളുടെ ആക്രമണം

മാള
പുത്തൻ ചിറ പിണ്ടാണിയിൽ റിട്ടയേർഡ് ആശുപത്രിജീവനക്കാരിക്ക് നേരെ തെരുവ്‌നായ ആക്രമണം. തെക്കേടത്ത് കോമളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
പാറമേൽ തൃക്കോവിൽ അമ്പലത്തിന് സമീപം വച്ച് സ്കൂട്ടർ യാത്രക്കാരുടെ നേരെ തെരുവ് നായകൾ കുരച്ച് ചെന്നിരുന്നു. പിണ്ടാണി പ്രദേശത്തെ തെരുവ് നായ ശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments