ആബാ സില്‍വര്‍ ജൂബിലി സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 12:46 AM | 0 min read

തൃശൂർ
അമലയിൽ പ്രവർത്തിക്കുന്ന ആബാ ചാരിറ്റബിൾ സൊസൈറ്റി സിൽവർ ജൂബിലി സമാപനസമ്മേളനം അഡീഷണൽ ഇൻകം ടാക്സ് കമീഷണർ ജോതിസ് മോഹൻ ഉദ്ഘാടനം  ചെയ്‌തു.  ഇസാഫ് മാനേജിങ്‌ ഡയറക്ടർ പോൾ തോമസിന് ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് സമ്മാനിച്ചു. കല്യാൺ സിൽക്സ് ചെയർമാൻ പട്ടാഭിരാമൻ ആബാ സൊസൈറ്റിക്ക്‌ നൽകുന്ന ആംബുലൻസ് ലാബിന്റെ താക്കോൽ കൈമാറി.  സുവനീർ പ്രകാശനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ  നിർവഹിച്ചു. പഠനത്തിൽ മികവ് പുലർത്തിയ പ്രദേശത്തെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു.
ദേവമാതാ പ്രൊവിൻഷ്യാൾ ഫാ.ജോസ് നന്തിക്കര അധ്യക്ഷനായി. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ സിമി അജിത്കുമാർ, ആബാ ചെയർമാൻ ഫാ.ജൂലിയസ് അറയ്ക്കൽ, മോഡറേറ്റർ ഫാ. ഡെൽജോ പുത്തൂർ, പ്രസിഡന്റ്‌ സി എ ജോസഫ്, കൺവീനർ പി ജെ വർഗീസ് എന്നിവർ സംസാരിച്ചു. ആബയുടെ ആദ്യകാല സാരഥികളായ ഫാ.വാൾട്ടർ തേലപ്പിള്ളി, ഫാ. ഫ്രാൻസിസ് കുരിശേരി, ഫാ. തോമസ് വാഴക്കാല, സി പി വർഗീസ്, ജോൺസൺ ചാക്കോ, കെ പി സൈമൺ സ്ഥാപക സെക്രട്ടറി ജോസഫ് വർഗീസ് എന്നിവരെആദരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home