സിപിഐ എം ഓഫീസുകളിൽ 
ദേശീയ പതാക ഉയർത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 12:57 AM | 0 min read

തൃശൂർ
സ്വാതന്ത്ര്യത്തിന്റെ 78–-ാം വാർഷികം സിപിഐ എം ആഘോഷിച്ചു. ജില്ലാ, ഏരിയ, ലോക്കൽ, ബ്രാഞ്ച്‌  ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ തൃശൂർ അഴീക്കോടൻ മന്ദിരത്തിൽ  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ  കുന്നംകുളം ഏരിയകമ്മിറ്റി ഓഫീസിലും എൻ ആർ ബാലൻ പേരാമംഗലം ലോക്കൽ കമ്മിറ്റി  ഓഫീസിലും എം കെ കണ്ണൻ  തൃശൂർ ഏരിയകമ്മിറ്റി  ഓഫീസിലും പതാക ഉയർത്തി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ചാലക്കുടിയിലും  മുരളി പെരുനെല്ലി എംഎൽഎ  മണലൂരിലും കെ കെ രാമചന്ദ്രൻ എംഎൽഎ കൊടകരയിലും കെ വി അബ്ദുൾഖാദർ ചാവക്കാട്ടും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വടക്കാഞ്ചേരിയിലും പി കെ ഡേവിസ് മാളയിലും പി കെ ചന്ദ്രശേഖരൻ കൊടുങ്ങല്ലൂരിലും കെ വി നഫീസ വരവൂരിലും ടി കെ വാസു  കുന്നംകുളത്തും പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. 


deshabhimani section

Related News

View More
0 comments
Sort by

Home