സംസ്ഥാന പ്രൊഫഷണൽ 
നാടകോത്സവം 25 ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 12:22 AM | 0 min read

തൃശൂർ

എടക്കളത്തൂർ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി ആൻഡ്‌ പബ്ലിക്‌ ലൈബ്രറി  എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കേരള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം  25 ന്‌ ആരംഭിക്കും. സെപ്‌തംബർ ഒന്ന്‌ വരെ നടക്കുന്ന നാടകോത്സവത്തിൽ സംസ്ഥാനത്തെ പ്രധാന നാടക സംഘങ്ങളുടെ എട്ട്‌ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട്‌ ഏഴിനാണ്‌ നാടകം അവതരിപ്പിക്കുക. 25ന്‌ അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം അവതരിപ്പിക്കും. 26ന്‌ കടയ്‌ക്കാവൂർ നടനസഭയുടെ റിപ്പോർട്ട്‌ നമ്പർ–-79 എന്ന നാടകവും 27ന്‌ കോഴിക്കോട്‌ രംഗഭാഷയുടെ മിഠായിതെരുവും 28ന്‌ തിരുവനന്തപുരം സാഹിതിയുടെ മൂച്ചീട്ട്‌കളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറും. 29ന്‌ കൊല്ലം  ആവിഷ്‌ക്കാരയുടെ സൈക്കിളും 30ന്‌ ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുളയും 31ന്‌ കൊല്ലം കാളിദാസന്റെ അച്ഛനും സമാപന ദിവസമായ സെപ്‌തംബർ ഒന്നിന്‌ തിരുവനന്തപുരം സംസ്‌കൃതിയുടെ നാളത്തെ കേരളയും അവതരിപ്പിക്കും. വേദിയുടെ 21–-മത്‌ നാടകോത്സവമാണിത്‌.


deshabhimani section

Related News

View More
0 comments
Sort by

Home