ഗർഡറുകൾ മാറ്റി പുതിയ 
റെയിലുകൾ സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 12:22 AM | 0 min read

ചെറുതുരുത്തി 
ഭാരതപ്പുഴയ്ക്ക്‌ കുറുകെയുള്ള കൊച്ചിൻ റെയിൽവെ മേൽപ്പാലത്തിന്റെ ഗർഡറുകൾ മാറ്റി പുതിയ റെയിലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. 
രണ്ടുമാസം നീണ്ടു നിന്ന നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ ട്രെയ്നുകൾക്ക് ഇനി സമയക്രമം പാലിച്ച് സർവീസ് നടത്താനാകും. കാലപ്പഴക്കത്താൽ ദുർബലമായിരുന്ന രണ്ടു റയിൽവെ മേൽപ്പാലവും സുരക്ഷാ ഭീഷണിയുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മാസം  മുമ്പ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടാത്ത  രീതിയിലായിരുന്നു നിർമാണം. ഇനി പാലത്തിന്റെ വശങ്ങളിൽ സുരക്ഷാ കവചങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. 
30  വർഷത്തിനു ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗർഡറുകളും, റെയിലും മാറ്റിയത്. തൂണിന് ബലക്ഷയമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നൂറുകണക്കിന് ട്രെയിനുകളാണ് ഇരുപാലത്തിലൂടെയും സർവീസ്  നടത്തുന്നത്.  സേലം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഡി ആർ ഇൻഫ്രാസ്‌ട്രക്ചർ എന്ന കമ്പനിക്കായിരുന്നു നിർമാണ ചുമതല.


deshabhimani section

Related News

View More
0 comments
Sort by

Home