പനിച്ച്‌ വിറച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 11:54 PM | 0 min read

തൃശൂർ
ജില്ലയിൽ അഞ്ച്‌ ദിവസത്തിനിടയിൽ  പനി ബാധിച്ചത്‌ 4,183 പേർക്ക്‌. 34 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഞായർ–- 696, തിങ്കൾ–- 839, ചൊവ്വ–- 735, ബുധൻ–- 932 എന്നിങ്ങനെയാണ്‌ ചികിത്സ തേടിയ പനിബാധിതരുടെ എണ്ണം. തൃശൂർ കോർപറേഷൻ പരിധിയിലാണ്‌ കൂടുതൽ പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. വ്യാഴാഴ്‌ച മാത്രം 981 പേർ പനിയ്‌ക്ക്‌ ചികിത്സ തേടി. 12 പേർക്ക്‌ ഡെങ്കിപ്പനിയാണ്‌. കോർപറേഷൻ പരിധിയിൽ ആറ്‌ പേർക്കും മുല്ലശേരി, നട്ടത്തറ, ചേർപ്പ്‌, ചൂണ്ടൽ, കൂഴൂർ, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ്‌ ഡെങ്കിപ്പനി. 14 പേർക്ക്‌ എച്ച്‌വൺ എൻവണും ബാധിച്ചിട്ടുണ്ട്‌. 
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സേവനം തേടണം. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌വൺ എൻവൺ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. 


deshabhimani section

Related News

View More
0 comments
Sort by

Home