വീടിന്റെ സുരക്ഷാ മതിൽ തകർന്നു

അരിമ്പൂർ
വ്യാഴം രാവിലെയുണ്ടായ മഴയിൽ വീടിന്റെ സുരക്ഷാ ഭിത്തി തകർന്നു. അരിമ്പൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഡ്രീം വാലിയിലുള്ള മടത്തുംപടി നിമ്മി ആന്റണിയുടെ വീടിന്റെ സുരക്ഷാ ഭിത്തിയാണ് തകർന്നത്. കരിങ്കല്ല് ഉപയോഗിച്ച് നിർമിച്ച ഭിത്തിയാണ് തകർന്നത്. പഞ്ചായത്ത് അംഗം കെ രാഗേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.









0 comments