മനക്കൊടി - പുള്ള്, മനക്കൊടി - ശാസ്താംകടവ് 
റോഡുകൾ അടച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 12:11 AM | 0 min read

അരിമ്പൂർ 
വിനോദ സഞ്ചാരകേന്ദ്രമായ പുള്ള് - മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം വ്യാഴാഴ്ച രാവിലെ മുതൽ തടഞ്ഞു. കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിലൂടെ ഒഴുകിയതിനെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്താണ്‌ നടപടി. അന്തിക്കാട് പൊലീസ് ഇടപെട്ടാണ് ഗതാഗതം നിര്‍ത്തിവച്ചത്.
 മനക്കൊടി –-പുളള് റോഡും, മനക്കൊടി –-കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചു. തൃശൂരിലേക്കുള്ള എളുപ്പവഴി ആയതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home