ഫയർ എൻജിൻ എത്തിച്ചത‌് മതിൽ പൊളിച്ച‌്

കഴക്കൂട്ടം > മൺവിളയിൽ പ്ലാസ‌്റ്റിക‌് നിർമാണ ഫാക്ടറിയിൽ തീ അണയ‌്ക്കാൻ ഫയർ എൻജിൻഎത്തിച്ചത‌് മതിൽ പൊളിച്ച‌്. തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളത്തിലെ ആധുനിക ഫയർ എൻജിൻ പാന്തർ എത്തിക്കാനാണ‌് മതിൽ പൊളിക്കേണ്ടിവന്നത‌്. അര കിലോമീറ്റർ ദൂരത്തുനിന്നും വെള്ളം ചീറ്റിക്കാൻ ശേഷിയുള്ളതാണ‌് പാന്തർ.രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ എൻജിനുകൾക്ക‌് കെട്ടിടത്തിനടുത്തേക്ക‌് അടുക്കാനായില്ല. 100 മീറ്റർ അകലെ നിന്ന‌് ചീറ്റുന്ന വെള്ളം ഫാക്ടറിയുടെ പുറം ചുമരോളമേ എത്തിയുള്ളൂ. കെട്ടിടത്തിന്റെ ചുവരിലെ സിമന്റ‌് പാളികൾ പൊളിഞ്ഞുവീണു. തുടരെ ചെറിയ സ്പോടനങ്ങളും ഇടയ്ക്കിടെ വൻ സ്പോടനങ്ങളും ഉണ്ടായി. ബയോഗ്യാസ്, ഡീസൽ മറ്റു രാസ വസ്തുക്കൾ തുടങ്ങിയവയുടെ ശേഖരം ഏതാണ്ട‌് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 29ന് ഇവിടെ ഷോർട്ട് സർക്യൂട്ട് കാരണം മൂന്നാം നിലയിൽ ചെറിയ തീ പിടിത്തം ഉണ്ടായെങ്കിലും ഉടൻ അണച്ചു.









0 comments