സ്ത്രീശക്തി ലോട്ടറി: നിർധന വീട്ടമ്മയ‌്ക്ക‌് 50 ലക്ഷം

പാറശാല
മഴയത്ത് ലോട്ടറിക്കടയിൽ ഒതുങ്ങിനിന്ന വീട്ടമ്മ വാങ്ങിയ ലോട്ടറിക്ക് 50 ലക്ഷം സമ്മാനം. നിർധന കുടുംബാംഗമായ അണ്ടുകോട് രാക്കുളം തേരിയൻവിള വീട്ടിൽ രാധയാണ് ഭാഗ്യവതിയായത‌്.
ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലെ ടട 124939 നമ്പരിലുള്ള ടിക്കറ്റിനാണ‌് ഒന്നാം സമ്മാനമായ 50 ലക്ഷംരൂപ ലഭിച്ചത‌്.
ഉദിയൻകുളങ്ങരയിൽ ഷാജിയുടെ ലക്കി സെന്റർ എന്ന ലോട്ടറിക്കടയിൽ നിന്നാണ‌് ലോട്ടറി വാങ്ങിയത്. ഉദിയൻകുളങ്ങര മാർക്കറ്റിൽനിന്ന് സാധനം വാങ്ങി തിരികെവരവെ കനത്തമഴയെ തുടർന്ന് ഷാജിയുടെ ലക്കി സെന്ററിന് മുന്നിൽ ഒതുങ്ങുകയായിരുന്നു. മഴ തോർന്നപ്പോൾ ഒരു ടിക്കറ്റെടുത്താണ് ഇവർ മടങ്ങിയത്. കൂലിപ്പണിക്കാരനായ ഭർത്താവും മൂന്നുമക്കളും അടങ്ങുന്നതാണ് കുടുംബം.









0 comments