സാങ്കേതിക സര്‍വകലാശാല സമരം പതിനാലാം ദിവസത്തിലേക്ക്

തിരുവനന്തപുരം
കോടതി വിധിയെ മാനിക്കാതെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നടത്തിയ താൽക്കാലിക വിസി നിയമനങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന സമരം 13 ദിവസം പിന്നിട്ടു. സമരത്തിന്റെ ഉദ്ഘാടനം കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ ഉദ്ഘാടനം ചെയ്തു. കെഎൽഎസ്എസ്എ പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി. ട്രഷറർ എസ് ശ്രീകേഷ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീകുമാർ, കെടിയു എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു, കെഎൽഎസ്എസ്എ സെക്രട്ടറി കെ അജീഷ് കുമാർ എന്നിവർ സംസാരിച്ചു.
Related News

0 comments