ബാറിലെ ഗുണ്ടാ ആക്രമണം: ഓം പ്രകാശ് അറസ്റ്റിൽ

തിരുവനന്തപുരം
ഈഞ്ചയ്‌ക്കൽ ബാറിൽ ഏറ്റുമുട്ടലുണ്ടായ സംഭവത്തിൽ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തു.രാത്രി ഒമ്പതോടെ കഴക്കൂട്ടത്തുനിന്നാണ് ഫോർട്ട് പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്‌തത്. കേസിൽ ഒന്നാം പ്രതിയാണ് ഓംപ്രകാശ്. എതിർ സംഘത്തലവൻ സാജൻ രണ്ടാം പ്രതിയും മകൻ ഡാനി മൂന്നാം പ്രതിയുമാണ്.
സംഘർഷം, പൊതുജനശല്യം തുടങ്ങി ആറ് വകുപ്പുകളാണ് ചുമത്തിയത്. സാജന്റെ മകൻ ഡാനി നടത്തിയ ഡിജെ പാർട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയെന്നാരോപിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഓംപ്രകാശും ഒപ്പമെത്തിയ നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റത്തിലാകുകയും ചെയ്‌തു. ഇതോടെ ഡിജെ പാർട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഡാനിയുമായി തർക്കമുണ്ടായി. ഇരുഭാഗത്തും ആളുകൾ സംഘടിച്ചു. സംഭവമറിഞ്ഞ് സാജനും എത്തിയതോടെ ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
Related News

0 comments