വികാസ് ഭവൻ, ഫോർട്ട് ഏരിയകൾ ചാമ്പ്യന്മാർ

തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നോർത്ത്, സൗത്ത് ജില്ലകൾ സംയുക്തമായി നടത്തിയ കായികമേളയിൽ വികാസ് ഭവൻ, ഫോർട്ട് ഏരിയകൾ ഓവറോൾ ചാമ്പ്യന്മാരായി. കായികമേള നാഷണൽ പാരാസ്വിമ്മിങ് ചാമ്പ്യൻ ജെ ചിത്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് എസ് സുധീർ സമ്മാന വിതരണം നടത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംഘാടക സമിതി ചെയർമാൻ എസ് ജയിൽ കുമാർ, സംഘാടക സമിതി കൺവീനർ എ മൻസൂർ, സംസ്ഥാന കമ്മിറ്റിയംഗം പി വി ജിൻ രാജ്, ആർ മനോരഞ്ചൻ, നോർത്ത് ജില്ലാ പ്രസിഡന്റ് ജി കെ മണിവർണ്ണൻ , സൗത്ത് ജില്ലാ പ്രസിഡന്റ് ടി അജയകുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഇ നിസാമുദീൻ, നോർത്ത് ജില്ലാ സെക്രട്ടറി ആർ മനോജ് കുമാർ, നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് എൻ ലത എന്നിവർ സംസാരിച്ചു. സൗത്ത് ജില്ലയിൽ നൂറ് പോയിന്റുകളോടെയാണ് ഫോർട്ട് ഏരിയ ഓവറോൾ ചാമ്പ്യന്മാരായത്. മാർച്ച് പാസ്റ്റിൽ സിവിൽ സ്റ്റേഷൻ ഏരിയ ചാമ്പ്യനായി. വനിതാ വിഭാഗത്തിൽ രാഖി (സ്വരാജ് ഭവൻ ), ബേബി ഷീജ കോഹൂർ (ഫോർട്ട് ), ചിത്ര (ഈസ്റ്റ്) പുരുഷ വിഭാഗത്തിൽ ജെ എസ് രാഹുൽ (സ്വരാജ് ഭവൻ), ലിജു മോൻ ജെ (കാട്ടാക്കട), മനോജ് ( പുത്തൻചന്ത ) എന്നിവരും വ്യക്തിഗത ചാമ്പ്യൻഷിപ് നേടി. നോർത്ത് ജില്ലയിൽ 132 പോയിന്റുകളോടെയാണ് വികാസ് ഭവൻ ഏരിയ ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. ഡോ. ആർ എസ് ശ്രുതി ( വർക്കല), എ ഷൈനി (ഡിഎച്ച്എസ്), ഷംജു ബി കെ ഷെറിൻ ജോസഫ് എന്നിവർ വനിതാ വിഭാഗത്തിലും ഡോ. എ ഹിഷാം (വർക്കല ) കിഷൻചന്ദ് (വർക്കല ) ടി കെ ശ്രീകുമാർ ( വികാസ് ഭവൻ) എന്നിവർ പുരുഷവിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായി.









0 comments